EU SongBook

367. നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും

Manglish

Translation

Key:

നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍.. നീ എന്‍ ദൈവം (2)

ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാന്‍ നിന്‍ സര്‍വ്വവുമായ്
അടിയനിതാ..
അടിയനിതാ.. ദേവാ..

നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും.. നീ എന്‍ ദൈവം (2) (ആരാധിക്കും ഞാന്‍..)

നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും.. നീ എന്‍ ദൈവം (2) (ആരാധിക്കും ഞാന്‍..)